25 Apr 2023
ഫോക്ക്, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്), ഫാഹഹീൽ സോണിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ എഴുപത്തിയാറാമത് സ്വാതന്ത്ര്യദിന വാർഷികാഘോഷം 2022 ആഗസ്ത് 19 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് ബാലവേദി കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കുകയാണ്.
ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവത്യാഗമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ചരിത്രബോധം തലമുറകളിലേക്ക് കൈമാറുകയും മാത്യരാജ്യത്തിൻ്റെ മഹനീയ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഈ ദിനത്തിൽ പങ്ക് ചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.