loader
Welcome To FOKE
Become A Member

News


25 Apr 2023

ഫോക്ക് ഓണാഘോഷം 2022 സെപ്റ്റംബർ 9 ന് വെള്ളിയാഴ്ച്ച

ശ്രാവണ ചന്ദ്രിക പുഞ്ചിരി തൂകും പൊന്നിൻ ചിങ്ങം വരവായി, ഈ ഓണം പൊന്നോണം നല്ലോണം നമുക്കൊന്നായി ഫോക്കിനൊപ്പം ആഘോഷിക്കാം. കണ്ണൂരിൻ്റെ നാട്ടോർമ്മകൾ ചേർത്തിണക്കി, കള്ളവും ചതിയുമില്ലാതെ മാലോകരെല്ലാരും ഒന്നായിരുന്ന മാവേലികാലത്തിൻ്റെ ഓർമ്മകളുണർത്തി നമുക്ക് ഒന്നുചേരാം. ഒപ്പം കണ്ണൂരിൻ്റെ നാടൻ ചേരുവകൾ ചേർന്ന രുചികരമായ ഓണസദ്യയും.

പ്രവാസ ജീവിതത്തിൽ നഷ്ടമാകുന്ന നാട്ടോർമ്മകൾ പുനരവതരിപ്പിക്കപ്പെടുമ്പോൾ പുത്തനുടുപ്പും പൂവിളിയുമായി നമ്മുടെ ഓണപ്പുലരിയിൽ കുട്ടികൾ പാറിപ്പറക്കട്ടെ. നമുക്കൊരുങ്ങാം... കാത്തിരിക്കാം നമ്മുടെ ഫോക്കിൻ്റെ ഓണാഘോഷദിനത്തിനായി. ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക്), ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 9 ന് രാവിലെ 10 മണി മുതൽ മംഗാഫ് അൽ നജാത്ത് അറബിക് സ്‌കൂളിൽ വെച്ച് നടക്കുകയാണ്. ഓണസദ്യക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സദ്യ സൗജന്യമായിരിക്കും.

👉🏻 Link https://docs.google.com/forms/d/e/1FAIpQLSe4Kk-HCzWSSm7rQjyWzdbwChZQ3Ug0UdYD6gCzvCOGOh-Z9Q/viewform?usp=sf_link

കൂടുതൽ വിശദാംശങ്ങൾക്കും വാഹന സൗകര്യങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

അബ്ബാസ്സിയ മേഖല - 55347323
ഫഹാഹീൽ മേഖല - 65019655
സെൻട്രൽ മേഖല - 66767781

single-07