loader
Welcome To FOKE
Become A Member

News


25 Apr 2023

പതിനഞ്ചാമത് ഗോൾഡൻ ഫോക്ക് അവാർഡ് സി.വി നാരായണൻ മാസ്റ്റർക്ക്

കണ്ണൂർ / കുവൈത്ത് : കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്), കഴിഞ്ഞ പതിനാല് വർഷങ്ങളായി കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ സ്തുത്യർഹസേവനം / സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് സി.വി നാരായണൻ മാസ്റ്റർ അർഹനായി. ഈ വർഷം അദ്ധ്യാപന മേഖലയിൽ ഏർപ്പെടുത്തിയ അവാർഡിനായി ലഭിച്ച നോമിനേഷനുകളിൽ നിന്നും, പ്രശസ്ത ശില്പി കെ.കെ.ആർ വെങ്ങര, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, സിനി ആർടിസ്റ്റ് ചന്ദ്രമോഹൻ കണ്ണൂർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. തന്റെ കാഴ്ച പരിമിതി വകവെയ്ക്കാതെ കാഴ്ച പരിമിതിയുള്ളവർക്ക് പഠന കേന്ദ്രവും ബ്രെയിൻ ലിപി പഠിപ്പിക്കാൻ ലൈബ്രറി സൗകര്യമൊരുക്കിയത് ഉൾപ്പെടെയുള്ള സേവനങ്ങളെ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. കെ.കെ.ആർ വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും ഇരുപത്താഞ്ചായിരം രൂപയുമടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ്. ജിതേഷ് എം.പി കൺവീനറും ബിജു ആന്റണി, മഹേഷ് കുമാർ, സാബു ടി.വി, വിനോജ് കുമാർ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് കുവൈത്തിൽ നിന്നും അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ മാസം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഗോൾഡൻ ഫോക്ക് അവാർഡ് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോക്ക് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ദിനേശ് ഐ.വി, ജൂറി അംഗങ്ങളായ ദിനകരൻ കൊമ്പിലാത്ത്, ചന്ദ്രമോഹൻ കണ്ണൂർ, ഫോക്ക് വൈസ് പ്രസിഡന്റ് രാജേഷ് ബാബു എന്നിവർ കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

single-07