loader
Welcome To FOKE
Become A Member

News


25 Apr 2023

പ്രിയ ഫോക്ക് കുടുംബാംഗങ്ങളെ,

ഓരോ കാലങ്ങളിലും നമ്മുടെ മുന്നിൽ വരുന്ന വിഷയങ്ങളിൽ കൂട്ടായ ചർച്ചയിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും മുന്നോട്ടു പോകുന്ന നമ്മുടെ ഫോക്ക് 2022 പ്രവർത്തന വർഷത്തിൽ ഏറ്റെടുത്ത പ്രൊജക്റ്റ് ആണ് സ്‌നേഹവീട്.

നാറാത്ത് പഞ്ചായത്തിലെ അജിതയും ഭർത്താവും, മൂന്നു മക്കളും അടക്കമുള്ള കുടുംബം തകർന്നു വീഴാറായ ഒറ്റമുറിപ്പുരയിൽ നയിക്കുന്ന രോഗബാധിത ദുരിത ജീവിത കഥ കേട്ടപ്പോൾ അവർക്കു കൈത്താങ്ങാകുവാൻ ഫോക്ക് മുന്നിട്ടിറങ്ങുകയായിരുന്നു. ഫോക്ക് മെമ്പർമാരുടെയും, ട്രസ്റ്റിന്റെയും, അഭ്യുദയകാംഷികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്‌നേഹവീട് പ്രവർത്തനങ്ങൾ പൂർണ്ണതയിൽ എത്തികൊണ്ടിരിക്കുകയാണ്

ഈ വരുന്ന ശനിയാഴ്ച (15/10/2022) രാവിലെ 8.30 ന് ഗൃഹപ്രവേശം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് .

നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു. നാട്ടിലേക്കു വരുന്ന ഫോക്ക് മെമ്പർമാരോ, ഫോക്ക് ട്രസ്റ്റ് അംഗങ്ങളോ, ബന്ധുക്കളോ കൂട്ടുകാരോ ഉണ്ടെങ്കിൽ ചടങ്ങിൽ സന്നിഹിതരാവണം എന്നഭ്യർത്ഥിക്കുന്നു

അന്നേ ദിവസം വൈകിട്ട് 4 മണിക്ക് പ്രമുഖരുടെ സാന്നിധ്യത്തിൽ കല്യാശ്ശേരി പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ഗോൾഡൻ ഫോക്ക് അവാർഡ് ദാനവും വീടിൻ്റെ താക്കോൽദാനവും ഉൾപ്പെട്ട ചടങ്ങിലേക്ക്‌ നിങ്ങൾ എവരെയെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

സ്നേഹവീട്‌ ഒരുക്കാൻ ഫോക്കിനൊപ്പം സഹകരിച്ച നിങ്ങൾ ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു

കൂടുതൽ വിവരങ്ങൾക്ക് 9400872325 & 9496700337, +96594935912 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സ്നേഹപൂർവ്വം

പ്രസിഡന്റ്‌/ ജനറൽ സെക്രട്ടറി/ട്രഷറർ
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷൻ ( ഫോക്ക് )

single-07